മണിയാണീരിക്കടവ്കല്ലട ചെക്ക് ഡാം ഉദ്ഘാടനം ഇന്ന്
Thursday 12 March 2026 3:15 AM IST
പെരിന്തൽമണ്ണ: മേലാറ്റൂർ പഞ്ചായത്തിലെ വെള്ളിയാർ പുഴയ്ക്ക് കുറുകെ മണിയാണീരിക്കടവ് പാലത്തിന് താഴ്ഭാഗത്ത് കല്ലടയിൽ നിർമ്മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് മൂന്നിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യസന്ദേശം നൽകും. നജീബ് കാന്തപുരം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 2021-2022 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ 3.22 കോടി രൂപ ഉപയോഗിച്ചാണ് ചെക്ക്ഡാമിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.