തിരുമാന്ധാംകുന്ന് മാമാങ്കം  ചാവേർത്തറ പൈതൃക ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു

Thursday 12 March 2026 3:16 AM IST

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ടൂറിസം വകുപ്പ് 1.63 കോടി രൂപ ചെലവിൽ നിർമ്മിച്ച തിരുമാന്ധാംകുന്ന് മാമാങ്കം ചാവേർത്തറ പൈതൃക ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മഞ്ഞളാംകുഴി അലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മിഷണർ ടി.സി.ബിജു, പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് നജ്മ തബ്ഷീറ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ഡി.ടി.പി.സി ഡപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര, അസി.കമ്മിഷണർ കെ.പി.പ്രമോദ് കുമാർ, ക്ഷേത്രം തന്ത്രി പന്തലകോടത്ത് നാരായണൻ നമ്പൂതിരി, ടി.കെ.റഷീദലി, യു.രവി, പി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാകളക്ടർ ഡോ.വിനയ്‌ ഗോയൽ സ്വാഗതവും ക്ഷേത്രം എക്സി: ഓഫീസർ എം.വേണുഗോപാൽ നന്ദിയും പറഞ്ഞു.