കേരളത്തിന് വിജയം
Thursday 12 March 2026 5:43 AM IST
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡിഷയ്ക്കെതിരെ കേരളത്തിന് നാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒഡിഷ 50 ഓവറിൽ 256 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. നിത്യ ലൂർദ്ദിന്റെ (പുറത്താകാതെ 73) ഉജ്ജ്വല ഇന്നിംഗ്‌സാണ് കേരളത്തിന് ജയം ഒരുക്കിയത്.