ഗുണനിലവാരത്തിൽ സൂക്ഷിച്ചോ, ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​ വ​കു​പ്പ് ​പി​ന്നാലെ

Friday 13 March 2026 12:51 AM IST

കോ​ല​ഞ്ചേ​രി​:​ ​ഗു​ണ​നി​ല​വാ​രം​ ​കു​റ​ഞ്ഞ​ ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ ​വി​ൽ​ക്കു​ന്നെ​ന്ന​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​അ​ന​ധി​കൃ​ത​ ​വ​ഴി​യോ​ര​ ​ക​ച്ച​വ​ട​ത്തി​ന് ​മൂ​ക്കു​ക​യ​റി​ട്ട് ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പ്.​ ​ഇ​ല്ലാ​യ്മ​യു​ടെ​ ​മ​റ​വി​ൽ​ ​വ​ൻ​ത​ട്ടി​പ്പാ​ണ് ​ഇ​ത്ത​രം​ ​വി​ല്പ​ന​യ്ക്ക് ​പി​ന്നി​ലെ​ന്നാ​ണ് ​വ​കു​പ്പി​ന്റെ​ ​ക​ണ്ടെ​ത്ത​ൽ.​ ​ഇ​തോ​ടെ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പ് ​പ​രി​ശോ​ധ​ന​ക​ൾ​ ​വ്യാ​പ​ക​മാ​ക്കി. 2006​-​ലെ​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​സ്റ്റാ​ൻ​ഡേ​ർ​ഡ്‌​സ് ​ആ​ക്ട് ​പ്ര​കാ​രം​ ​വ​ഴി​യോ​ര​ങ്ങ​ളി​ലും​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​ത​ട്ടു​ക​ട​ക​ളി​ലും​ ​ഭ​ക്ഷ​ണം​ ​വി​ൽ​ക്കാ​ൻ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പി​ന്റെ​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ചി​പ്‌​സ്,​ ​ബി​രി​യാ​ണി,​ ​അ​ണ്ടി​പ്പ​രി​പ്പ്,​ ​പ​ഴ​ങ്ങ​ൾ,​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​മീ​ൻ​ ​എ​ന്നി​വ​ ​പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​ ​വി​ൽ​ക്കു​മ്പോ​ൾ​ ​ലേ​ബ​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​നി​​​ർ​ബ​ന്ധം.​ ​ഭ​ക്ഷ്യ​വ​സ്തു​വി​ന്റെ​ ​പേ​ര്,​ ​തൂ​ക്കം,​ ​വി​ല,​ ​പാ​ക്ക​റ്റി​നു​ള്ളി​ലെ​ ​ഘ​ട​ക​ങ്ങ​ൾ,​ ​പോ​ഷ​ക​ ​മൂ​ല്യ​ങ്ങ​ൾ,​ ​ഉ​ത്പാ​ദ​ന​ ​തീ​യ​തി,​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​കാ​ലാ​വ​ധി,​ ​വെ​ജ്,​ ​നോ​ൺ​ ​വെ​ജ് ​ലോ​ഗോ,​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ലൈ​സ​ൻ​സ്,​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​മ്പ​ർ,​ ​ഉ​ത്പാ​ദ​ക​ന്റെ​ ​വി​ലാ​സം​ ​എ​ന്നി​വ​ ​ഇ​ല്ലെ​ങ്കി​ൽ​ ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​പി​ഴ.

മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് നിർബന്ധം

12​ ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​താ​ഴെ​ ​വി​റ്റു​വ​ര​വു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​വ്യ​ക്തി​ക​ൾ​ ​എ​ന്നി​വ​ ​ലൈ​സ​ൻ​സി​നു​ ​പ​ക​ര​മാ​യി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​എ​ടു​ക്ക​ണം. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വേ​ണം  വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കി​ൽ പരിശോധനാ റിപ്പോർട്ട് കരുതണം.

 പൊടിപടലങ്ങൾ, പ്രാണികൾ എന്നിവ വീഴാതി​രിക്കാൻ മുൻകരുതൽ വേണം.

 ഗ്ലൗസ്, ഹെഡ് ഗിയർ, ഏപ്രൺ എന്നിവ ധരിച്ചാകണം വില്പന.

 വാഹനങ്ങൾ, തട്ടുകട എന്നിവ ശുചിയായി സൂക്ഷിക്കണം.

ലക്ഷങ്ങളാണ് പിഴ

 രജിസ്‌ട്രേഷൻ ഇല്ലെങ്കി​ൽ അഞ്ച് ലക്ഷം വരെ പിഴയും ആറ് മാസം തടവും ശിക്ഷ

 വൃത്തിഹീനമായി​ ഭക്ഷണം വി​റ്റാൽ ഒരു ലക്ഷം വരെ പിഴ

പരാതി അറിയിക്കാം

വഴിയോരങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കണം.

പരാതികൾക്ക് വകുപ്പി​ന്റെ ടോൾ ഫ്രീ നമ്പറുണ്ട്: 1800 425 1125