ഇന്റേണൽ മെഡിസിൻ പരിശീലനം
Friday 13 March 2026 12:37 AM IST
ആലുവ: ബ്രിട്ടണിലെ ഫെഡറേഷൻ ഒഫ് റോയൽ കോളേജസ് ഒഫ് ഫിസിഷ്യൻസുമായി സഹകരിച്ച് ആലുവ രാജഗിരി ആശുപത്രി നടത്തുന്ന ഇന്റേണൽ മെഡിസിൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യത്തെ മൂന്ന് വർഷത്തെ ഇന്റേണൽ മെഡിസിൻ ട്രെയിനിംഗ് ആണ് രാജഗിരിയിൽ. ഇതോടൊപ്പം എം.ആർ.സി.പി പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലനവും നൽകും. എം.ആർ.സി.പി പരീക്ഷ വിജയിച്ചവർക്ക് രണ്ടാം ഘട്ടത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്രാഞ്ചുകളിൽ ബ്രിട്ടണിൽ പരിശീലനത്തിന് അവസരമൊരുക്കും. എം.ബി.ബി.എസ് ബിരുദം നേടിയവർക്കും നാഷണൽ മെഡിക്കൽ കമ്മീഷനിലോ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലോ സ്ഥിരമായി രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. ഫോൺ: 0484 2905645, +91 7594003385.