വെക്ടർ കൺട്രോൾ യൂണിറ്റ് കെട്ടിടോദ്ഘാടനം

Friday 13 March 2026 12:31 AM IST
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ കെട്ടിടോദ്ഘാടന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്യുന്നു

കോഴിക്കോട്: റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 6.16 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടമൊരുക്കിയത്. എൻ.എച്ച്.എം ഫണ്ടിൽനിന്ന് 2,17,40,000 രൂപ ചെലവിട്ടാണ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കോഴിക്കോട് ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസേഴ്സ് ക്വാർട്ടേഴ്സിന്റെ പഴയ കെട്ടിടം നിലനിന്നിരുന്ന പാവമണി റോഡിലെ 34 സെന്റ് ഭൂമിയിലെ 10 സെന്റിലാണ് ഇരുനില കെട്ടിടം. ഡോ. രാജേഷ്, ജില്ലാ വെക്ടർ ബോൺ ഡിസീസസ് കൺട്രോൾ ഓഫീസർ കെ.പി റിയാസ്, ഡോ. സി.കെ ഷാജി, ഡോ. എ.നവീൻ, ഡോ. മുനവ്വർ റഹ്മാൻ, ഡോ. പി.ലീന തുടങ്ങിയവർ പ്രസംഗിച്ചു.