അടിസ്ഥാന രേഖ വിതരണം

Friday 13 March 2026 12:41 AM IST
പട്ടികവര്‍ഗ വിഭാഗക്കാരുടെ അടിസ്ഥാനരേഖ വിതരണത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി ഒ.ആര്‍ കേളു ഓണ്‍ലൈനായി നിര്‍വഹിക്കുന്നു

കോഴിക്കോട്: പട്ടികവർഗ വിഭാഗക്കാരുടെ അടിസ്ഥാന രേഖ വിതരണം പൂർത്തിയാക്കൽ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച എ.ബി.സി.ഡി പദ്ധതിയുടെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അദ്ധ്യക്ഷത വഹിച്ചു. അടിസ്ഥാന രേഖകളുടെ അഭാവത്തിൽ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാതെ പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലയിൽ വിപുലമായ കാമ്പെയിന് തുടക്കമിട്ടത്. ഇതിലൂടെ പതിനായിരത്തിലധികം പേർക്ക് അടിസ്ഥാന രേഖകളായ ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐ.ഡി, ബാങ്ക് അക്കൗണ്ട് എന്നിവ ലഭ്യമായി.. ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലാ ഐ.ടി മിഷൻ, സിവിൽ സപ്ലൈസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീഡ് ബാങ്ക് എന്നിവയുടെ കൂട്ടായ പരിശ്രമത്തിലാണ് രേഖ വിതരണം പൂർത്തിയാക്കിയത്.