ചെറായിയിൽ രാസ ലഹരി വേട്ട

Friday 13 March 2026 12:29 AM IST
ഷിനാസ്

വൈപ്പിൻ: 2 ഗ്രാം എം.ഡി.എം.എയുമായി ചെറായിയിൽ 4 യുവാക്കൾ പോലീസ് പിടിയിലായി. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംഗ്ഷനിൽ ഷിനാസ് (28), പുതിയ റോഡിൽ പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡിൽ മഹാജനവാടി സഫീർ (ഷിലാസ്, 28), ബസാർ റോഡിൽ പുതുക്കാട്ട് പറമ്പ് സഫീർ (എപ്പീർ,​ 32 ) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും മുനമ്പം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. ചെറായിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയായിരുന്നു സംഘം. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ, ഇൻസ്‌പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐ. വന്ദന കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.