മോട്ടോർ വാഹനവകുപ്പ് ക്ഷേമനിധി തട്ടിപ്പ്: ആലുവ ആർ.ടി ഓഫീസിലെ ഹെഡ് അക്കൗണ്ടന്റിന് സസ്പെൻഷൻ
Friday 13 March 2026 1:09 AM IST
ആലുവ: മോട്ടോർ വാഹനവകുപ്പ് ക്ഷേമനിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ആലുവ ജോയിന്റ് ആർ.ടി ഓഫീസിലെ ഹെഡ് അക്കൗണ്ടന്റ് വി.ജെ. ഷിബുവിനെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞദിവസം ആലുവ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 317 വാഹനങ്ങൾക്ക് അനധികൃതമായി നികുതി ഒടുക്കുന്നതിനായി യൂസർ ഐ.ഡിയും പാസ്‌വേർഡും ക്രിയേറ്റ് ചെയ്ത് നൽകിയതായി കണ്ടെത്തി. ഇതിൽ 170 വാഹനങ്ങൾ ക്ഷേമനിധി ബോർഡിൽ തുക അടച്ചിട്ടില്ലെന്നും കണ്ടെത്തി. 147 വാഹനങ്ങൾ വാഹനനികുതി അടച്ചശേഷം വളരെ വൈകി ക്ഷേമനിധിതുക അടച്ചതായും കണ്ടെത്തി. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ.