പേട്ട സെന്റ് ജോർജ് സ്കൂളിൽ മോഷണം
Friday 13 March 2026 12:22 AM IST
കൊച്ചി: തൃപ്പൂണിത്തുറ പേട്ട മെട്രോസ്റ്റേഷന് സമീപമുള്ള സെന്റ് ജോർജ് സ്കൂളിൽ മോഷണം. ഹൈസ്കൂളിലെയും യു.പി സ്കൂളിലെയും ഓഫീസ് മുറികളുടെയും അലമാരകളുടെയും പൂട്ടുകൾ പൊളിച്ച് പണംകവർന്നു.
ഇന്നലെ രാവിലെ 7ന് സ്കൂൾ തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. ഹൈസ്കൂളിലെ ഓഫീസ് മുറിയുടെ മേശവലിപ്പ് കുത്തിത്തുറന്ന് 2000 രൂപ കവർന്നു. അലമാരകളിൽ പണംവെച്ചിരുന്നില്ല. മൊത്തം 7 പൂട്ടുകൾ പൊളിച്ചതായി പൊലീസ് പറഞ്ഞു. സ്കൂൾ വളപ്പിലെ സി.സി ടിവി ക്യാമറയിൽനിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പൊലീസും നായയും വിരലടയാള വിദഗ്ദ്ധരും തെളിവടുപ്പ് നടത്തി. മരട് പൊലീസ് കേസെടുത്തു.