ഏകദിന ദേശീയ സെമിനാർ
Friday 13 March 2026 1:02 AM IST
കളമശേരി: സെന്റ് പോൾസ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എം.ജി സർവകലാശാല കോളേജ് ഡെവലപ്മെന്റ് കൗൺസിലിന്റെ സഹകരണത്തോടെ ജ്ഞാനവ്യവസ്ഥയും കേരളസമൂഹവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാർ മാനേജർ ഫാ. വർഗീസ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രമദ രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. അജു കെ. നാരായണൻ, ഡോ. ഒ.കെ. സന്തോഷ് തുടങ്ങിയവർ പ്രബന്ധാവതരണങ്ങൾ നടത്തി. പ്രൊഫ. എം.എസ്. മുരളി, ഫാ. നിജിൻ കാട്ടിപ്പറമ്പിൽ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. മഞ്ജു കെ. മേനോൻ, സെമിനാർ കൺവീനർ ബി.എസ്. ശരത്, ടി.എസ്. അഭിജിത്ത്, നിയ മരിയ, ഇഫ്ത്താന ഹറൂൺ എന്നിവർ സംസാരിച്ചു.