വനിതാദിനം

Friday 13 March 2026 12:28 AM IST

പത്തനംതിട്ട : ബി.എം.എസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനം റാന്നി സെന്റ് തോമസ് കോളേജ് സുവോളജി ഡിപ്പാർട്ടമെന്റ് മേധാവി ഡോ.അരുണ ദേവി ഉദ്ഘാടനം ചെയ്തു. വനിതാ കോഓർഡിനേറ്റർ കൃഷ്ണകുമാരിപിള്ള അദ്ധ്യക്ഷയായിരുന്നു. 'സമർപ്പിക്കാം വളരാം സമാജത്തോടൊപ്പം'എന്ന വിഷയത്തെ ആസ്പദമാക്കി ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ജി.ഗോപകുമാർ, ബി.എം.എസ് സംസ്ഥാനസമിതി അംഗം യമുനാദേവി, ബി എം എസ് ജില്ലാ പ്രസിഡന്റ് കെ.ജി.അനിൽകുമാർ, വനിതാ ഭാരവാഹികളായ മായാരജീഷ്, തനൂജ, ഉല്ലേഹ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.