ഫെസിലിറ്റേറ്റർ അഭിമുഖം ഇന്ന്

Friday 13 March 2026 12:29 AM IST

റാന്നി : ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള മഞ്ഞത്തോട് സാമൂഹ്യ പഠനമുറിയിലേക്ക് താൽകാലിക ഫെസിലിറ്റേറ്റർ നിയമനത്തിന് പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം നടത്തുന്നു. ഒഴിവ് ഒന്ന്. ഏതെങ്കിലും വിഷയത്തിൽ ബിരുദം , പി.ജി, ബി.എഡ് യോഗ്യത ഉളളവർക്ക് മുൻഗണന. പട്ടികവർഗ വിഭാഗ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൽ സഹിതം റാന്നി, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ ഇന്ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735 227703.