ത്രെസ്റ്റ് പാർക്കിന് 50 ഏക്കർ
Friday 13 March 2026 12:29 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ആസ്ഥാന മന്ദിര നിർമ്മാണത്തിന് വിളപ്പിൽശാലയിൽ ഏറ്റെടുക്കുന്ന 50ഏക്കർ ഭൂമിക്കൊപ്പം ത്രെസ്റ്റ് പാർക്കിനായി 50ഏക്കർ കൂടി ഏറ്റെടുക്കാൻ സർക്കാർ അനുമതി. കിഫ്ബി ഫണ്ടുപയോഗിച്ചാണ് ഭൂമിയേറ്രെടുക്കുക. 190.60കോടിയാണ് ചെലവ്. ഭൂമിയുടെ വിനിയോഗം സർക്കാരിൽ നിക്ഷിപ്തമായിരിക്കുമെന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. എന്നാൽ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം വ്യവസ്ഥ ഒഴിവാക്കി.