സി.എം.റിസർച്ചർ സ്കോളർഷിപ്പ്

Friday 13 March 2026 12:31 AM IST

തിരുവനന്തപുരം: സി.എം.റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2023ലെ 50ഗവേഷണ വിദ്യാർത്ഥികളുടെയും 2024ലെ 81 വിദ്യാർത്ഥികളുടെയും 2025ലെ 8വിദ്യാർത്ഥികളുടെയും താത്കാലിക ലിസ്റ്റ് കോളേജ് വിദ്യഭ്യാസ വകുപ്പ് collegiateedu.kerala.gov.in, www.dcescholarship.kerala.gov.in പ്രസിദ്ധീകരിച്ചു. നിശ്ചിത സമയ പരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, സെന്റർ പേര്, പി.ജി.മാർക്ക്, ആധാർ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ചു ഉറപ്പാക്കണം. വിവരങ്ങൾക്ക് cmresearcherscholarship@gmail.com / 9447096580, 9188900228