മാർച്ചും ധർണയും നടത്തി

Friday 13 March 2026 12:32 AM IST

തുമ്പമൺ : ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഫെഡറേഷൻ ജില്ലാസെക്രട്ടറി ടി.എ.റജികുമാർ ഉദ്ഘാടനം ചെയ്തു. അർഷാദ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഓമനകുട്ടൻ പിള്ള, ഏരിയാ സെക്രട്ടറി പ്രമോദ് കണ്ണങ്കര, സി.പി.എം ലോക്കൽ സെക്രട്ടറി റോയി വർഗീസ്, ഏരിയ കമ്മിറ്റി അംഗം എൻ.സി അഭീഷ്, അസിം പന്തളം, സന്തോഷ് ജോർജ്, സി കെ.സുരേന്ദ്രൻ , മനു തുമ്പമൺ, ഗീതാരാജൻ, എന്നിവർ സംസാരിച്ചു.