ഹിന്ദു ഏകതാസമ്മേളനം

Friday 13 March 2026 12:41 AM IST

ആറന്മുള : ആറന്മുള പഞ്ചായത്ത്‌ ഹിന്ദു ഏകതാസമ്മേളനം കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപ കൃഷ്ണാനന്ദ പൂർണിമാമയി ഉദ്ഘാടനം ചെയ്തു. ഡോ.പി.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം എൻ.എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജി.ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പതാക ദിനം ആചരിക്കുകയും ജ്യോതി പ്രയാണ രഥയാത്ര നടത്തുകയും ഏകതാ ദീപം തെളിയിക്കലും നടന്നു. പടേനി, ഭജൻസ്, തിരുവാതിരകളി, കലാപരിപാടികൾ എന്നിവ അരങ്ങേറിയെന്ന് സംഘാടകസമിതി ജനറൽ കൺവീനർ വി.സുരേഷ് കുമാർ, സംയോജകൻ കെ.സജിത്ത് എന്നിവർ അറിയിച്ചു.