പാചക വാതകത്തിൽ വലഞ്ഞ് ടൂറിസം മേഖല

Friday 13 March 2026 12:04 AM IST

തിരുവനന്തപുരം: വാണിജ്യ സിലിണ്ടർ ക്ഷാമം ടൂറിസം മേഖലയയേയും ബാധിക്കുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടിയതോടെ സഞ്ചാരികൾ വലയുന്നു. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ആവശ്യമായ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കേരള ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ ആവശ്യപ്പെട്ടു.