ത​ല​പ്പൊ​ക്കത്തോടെ ​സഖാവിന്റെ പ​ടി​യി​റ​ക്കം

Friday 13 March 2026 12:03 AM IST

തിരുവനന്തപുരം: പൊക്കിൾകൊടി ബന്ധം മുറിച്ച് ജി.സുധാകരൻ സ്വയം പാർട്ടിയുടെ പടി ഇറങ്ങുമ്പോൾ സി.പി.എമ്മിന് നഷ്ടമാവുന്നത് വി.എസ്.അച്യുതാനന്ദനും കെ.ആർ.ഗൗരിഅമ്മയ്ക്കും ശേഷം ആലപ്പുഴയിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാവിനെ. ഗൗരി അമ്മയ്ക്കും എം.വി.രാഘവനും ശേഷം സി.പി.എമ്മിനെ കൈവിടുന്ന പ്രമുഖ നേതാവു കൂടിയാണ് സുധാകരൻ. പ്രതിയോഗിയായി ജി.സുധാകരൻ നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് മുഖത്ത് സി.പി.എം നേരിടേണ്ടിവരുന്ന പ്രതിസന്ധി ചെറുതാവില്ല. കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വമുള്ള സുധാകരനോട് പാർട്ടി നീതി കാട്ടയില്ലെന്ന വികാരം ആളിപ്പടർന്നാൽ ആലപ്പുഴയിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെയാവും അതിന്റെ പ്രതിഫലനം. സുധാകരനെ സർവാത്മനാ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാവുമ്പോൾ അവരുടെ തന്ത്രങ്ങളിലും വരും അപ്രതീക്ഷിത മാറ്റങ്ങൾ.

എം.വി രാഘവന്റെയും കെ.ആർ.ഗൗരി അമ്മയുടെയും ശിഷ്ടകാല കഥകൾ പ്രതിരോധത്തിന് വേണ്ടി പറയാമെങ്കിലും കാലം മാറി. ആറര പതിറ്റാണ്ടിലേറെ പാർട്ടിക്കൊപ്പം സഞ്ചരിച്ച സുധാകരൻ, കാൽനൂറ്റാണ്ടോളം ജില്ലയിലെ ചോദ്യം ചെയ്യാനാവാത്ത നേതാവുമായിരുന്നു. ആലപ്പുഴയിലെ നേതാക്കളായ മന്ത്രി സജിചെറിയാനും ജില്ലാ സെക്രട്ടറി ആർ.നാസറും എച്ച്.സലാം എം.എൽ.എയും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശിക്ഷണത്തിലൂടെ പരുവപ്പെട്ടവരുമാണ്. സുധാകരൻ ചില ആവലാതികൾ ഉന്നയിച്ചിട്ടും അവ പാർട്ടി നേതൃത്വം ഗൗനിച്ചില്ലെന്ന സങ്കടം അദ്ദേഹത്തിന്റെ സുതാര്യമായ രാഷ്ട്രീയ വ്യക്തിത്വത്തെ ഇഷ്ടപ്പെടുന്ന പാർട്ടി അനുഭാവികൾക്കും നിഷ്പക്ഷമതികൾക്കുമുണ്ട്. ഈ വികാരം തിരഞ്ഞെടുപ്പിൽ നല്ലപോലെ പ്രതിഫലിച്ചേക്കാം. രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിൽ സുധാകരനുള്ള സ്വീകാര്യത വലിയ ചർച്ചകൾക്കും വഴിതുറക്കും.

ആലപ്പുഴ താമരക്കുളം പഞ്ചായത്തിൽ വേടരപ്ളാവ് നല്ലവീട്ടിൽ പി.ഗോപാലക്കുറുപ്പിന്റെയും എൽ.പങ്കജാക്ഷിയുടെയും അഞ്ചു മക്കളിൽ രണ്ടാമനായ സുധാകരൻ സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സംഘടനാ രംഗത്ത് സജീവമായി. കെ.എസ്.എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം 1971-ൽ എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റുമായി. അടിയന്തരാവസ്ഥ കാലത്ത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിദ്യാർത്ഥി ജാഥ നയിച്ച് അറസ്റ്റിലാവുകയും കൊടിയ പൊലീസ് മർദ്ദനത്തിനും ജയിൽ വാസത്തിനും വിധേയനാവുകയും ചെയ്തു. പന്തളം എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് ജി.ഭുവനേശ്വരൻ അനുജനാണ്.

കെ.ആർ ഗൗരി അമ്മയുമായും വി.എസ് അച്യുതാനന്ദനുമായും ഒരു സമയത്ത് ആത്മബന്ധം പുലർത്തിയിരുന്ന സുധാകരൻ , പിന്നീട് ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവുമായി. ആലപ്പുഴ ജില്ല കണ്ട കരുത്തുറ്റ ജില്ലാ സെക്രട്ടറിയുമായിരുന്നു. ആക്ഷേപങ്ങൾക്ക് അതീതനായ, കാര്യപ്രാപ്തിയുള്ള മന്ത്രിയുമായിരുന്നു.

1996-ൽ കായംകുളത്ത് കോൺഗ്രസിന്റെ ഉജ്വലനേതാവ് തച്ചടിപ്രഭാകരനെ തറപറ്റിച്ചാണ് ആദ്യം നിയമസഭയിലെത്തിയത്. 2001-ൽ ഇതേ മണ്ഡലത്തിൽ എം.എം.ഹസനോട് 1764 വോട്ടുകളുടെ തോൽവി. പക്ഷെ 2006-ൽ അമ്പലപ്പുഴയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.സുഗതനെ 11,929 വോട്ടുകൾക്ക് തോൽപ്പിച്ച സുധാകരൻ 2011 ലും 16 ലും മികവാർന്ന വിജയം ആവർത്തിച്ചു.

തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നാ​ല് വി​ജ​യം,​ ​മൂ​ന്ന് ​പ​രാ​ജ​യം

ആ​ല​പ്പു​ഴ​ ​:​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ്,​ ​എം.​എ​ൽ​എ,​ ​മ​ന്ത്രി​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​‌​ർ​ത്തി​ച്ച​ ​ജി.​ ​സു​ധാ​ക​ര​ൻ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പിൽമ​ത്സ​രി​ച്ച​ത് ​ഏ​ഴു​ത​വ​ണ.​ ​നാ​ലു​ത​വ​ണ​ ​വി​ജ​യി​ച്ചു.​ 1990​ൽ​ ​രൂ​പീ​ക​രി​ച്ച​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​ആ​ദ്യ​പ്ര​സി​ഡ​ന്റാ​യി​രു​ന്നു.

നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് (​വ​ർ​ഷം,​ ​മ​ണ്ഡ​ലം,​ ​ഫ​ലം) 1982​-​ ​കു​ട്ട​നാ​ട് ​(​ 2988​ ​വോ​ട്ടി​ന് ​പ​രാ​ജ​യം) 1987​-​ ​അ​മ്പ​ല​പ്പു​ഴ​ ​(124​ ​വോ​ട്ടി​ന് ​പ​രാ​ജ​യം) 1996​-​ ​കാ​യം​കു​ളം​-​ ​(2647​ ​വോ​ട്ടി​ന് ​വി​ജ​യം) 2001​-​ ​കാ​യം​കു​ളം​ ​(1764​ ​വോ​ട്ടി​ന് ​പ​രാ​ജ​യം) 2006​-​ ​അ​മ്പ​ല​പ്പു​ഴ​ ​(11929​ ​വോ​ട്ടി​ന് ​വി​ജ​യം) 2011​-​ ​അ​മ്പ​ല​പ്പു​ഴ​ ​(16580​ ​വോ​ട്ടി​ന് ​വി​ജ​യം) 2016​-​ ​അ​മ്പ​ല​പ്പു​ഴ​ ​(22628​ ​വോ​ട്ടി​ന് ​വി​ജ​യം)

ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും

അ​മ്പ​ല​പ്പു​ഴ​യി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ജി.​ ​സു​ധാ​ക​ര​ന് ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫും​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കും. സി.​പി.​എ​മ്മി​ന്റെ​ ​മൂ​ല്യ​ത്ത​ക​ർ​ച്ച​യെ​ക്കു​റി​ച്ചാ​ണ് ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞ​ത്.​ ​'​വ​ർ​ഗ​വ​ഞ്ച​ക​ന് ​വോ​ട്ടി​ല്ലെ​"​ന്ന​ ​പ്ര​തി​ഷേ​ധം​ ​പാ​ർ​ട്ടി​ക്കു​ള്ളി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ടെ​ ​തെ​ളി​വാ​ണ്.​ ​ഇ​ട​തു​ ​സ​ഹ​യാ​ത്രി​ക​രും​ ​ന​ല്ല​ ​നേ​താ​ക്ക​ളും​ ​അം​ഗ​ങ്ങ​ളും​ ​സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​അ​ക​ന്നു​പോ​യി.​ ​ -വി.​ഡി.​ ​സ​തീ​ശ​ൻ,​

പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

ചെ​യ്‌തത് കൊ​ടും​ച​തി​ ​ജി.​സു​ധാ​ക​ര​നെ​പ്പോ​ലെ​ ​സ​ത്യ​സ​ന്ധ​നാ​യ​ ​ക​മ്യൂ​ണി​സ്റ്റ് ​നേ​താ​വി​നോ​ട് ​സി.​പി.​എം​ ​ചെ​യ്ത​ത് ​കൊ​ടും​ ​ച​തി​.​ ​അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം​ ​പാ​ർ​ട്ടി​ക്ക് ​വേ​ണ്ടി​ ​നി​സ്വാ​ർ​ത്ഥ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​സു​ധാ​ക​ര​നെ​ ​അ​പ​മാ​നി​ച്ച് ​പു​ക​ച്ചു​ ​പു​റ​ത്തു​ചാ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​വ​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സു​ധാ​ക​ര​ൻ​ ​സ്വ​ത​ന്ത്ര​നാ​യി​ ​മ​ത്സ​രി​ച്ചാ​ൽ​ ​പി​ന്തു​ണ​യ്ക്കു​മോ​ ​എ​ന്ന​ത് ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വ​വും​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കും.

-ര​മേ​ശ് ​ചെ​ന്നി​ത്ത​ല കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​

സു​ധാ​ക​ര​ൻ​ ​പാ​ർ​ട്ടി​യെ ച​തി​ച്ചു​ ജി.​സു​ധാ​ക​ര​ൻ​ ​പാ​ർ​ട്ടി​യെ​ ​ച​തി​ച്ചു. പാ​ർ​ട്ടി​ക്ക് ​അ​ക​ത്തു​നി​ന്ന് ​നി​ല​പാ​ടു​ക​ൾ​ ​പ​റ​യു​ക​യാ​ണ് ​വേ​ണ്ടി​യി​രു​ന്ന​ത്.​ ​പാ​ർ​ട്ടി​യെ​ ​ച​തി​ക്കു​ന്ന​ ​നി​ല​പാ​ട് ​ശ​രി​യാ​യി​ല്ല.​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​മ​റു​പ​ടി​ ​ന​ൽ​കും.​ ​ത​നി​ക്കെ​തി​രെ​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യു​ന്നി​ല്ല.​ ​63​ ​വ​ർ​ഷം​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ട് ​ഇ​പ്പോ​ൾ​ ​പാ​ർ​ട്ടി​യെ​ ​ത​ള്ളി​പ്പ​റ​യു​ന്ന​ത് ​എ​ന്തി​നാ​ണ്.​ ​എ​ന്ത് ​ദ്രോ​ഹ​മാ​ണ് ​അ​ദ്ദേ​ഹ​ത്തോ​ട് ​ചെ​യ്ത​തെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ സ​ജി​ ​ചെ​റി​യാ​ൻ,​ സാംസ്കാരിക വകുപ്പ് മന്ത്രി

സു​ധാ​ക​ര​ന്റെ​ ​ഹൃ​ദ​യം കേ​ര​ള​ത്തി​ന​റി​യാം

സി.​പി.​എം​ ​വി​ട്ട് ​സ്വ​ത​ന്ത്ര​നാ​യി​ ​മ​ത്സ​രി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​മു​ൻ​ ​മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​ര​ന് ​മാ​ന​സി​ക​ ​വി​ഷ​മം​ ​നേ​രി​ട്ടി​രു​ന്നു. അദ്ദേഹത്തിന്റെ​ ​ഹൃ​ദ​യം​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക​റി​യാ​ം. വ്യ​ക്തി​ത്വ​മു​ള്ള​ ​മ​നു​ഷ്യ​ൻ. ​മാ​ന​സി​ക​ ​വി​ഷ​മം​ ​നേ​രി​ടു​മ്പോ​ഴൊ​ക്കെ​ ​അ​ദ്ദേ​ഹ​ത്തെ​ ​താ​ൻ​ ​വി​ളി​ച്ചി​രു​ന്നു.​ ​അ​തൊ​ന്നും​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​ക്ഷ​ണി​ക്കാ​നാ​യി​രു​ന്നി​ല്ല.​ ​ -സു​രേ​ഷ് ​ഗോ​പി,​ കേ​ന്ദ്ര​മ​ന്ത്രി​