ഗ്രാമീണ മേഖലയിൽ 45 ദിവസം ഗ്യാസ് ബുക്കിംഗിന് കാത്തിരിക്കണം, ക്ഷാമമോ വിതരണ തടസമോ ഇല്ലെന്ന് പെട്രോളിയം മന്ത്രി

Friday 13 March 2026 12:52 AM IST

നിയന്ത്രണം പൂഴ്ത്തിവയ്പ് തടയാൻ

ന്യൂഡൽഹി: ബുക്ക് ചെയ്താൽ രണ്ടര ദിവസത്തിനുള്ളിൽ പാചകവാത സിലിണ്ടർ ലഭിക്കുമെന്ന് ഉറപ്പ് നൽകുന്ന കേന്ദ്ര സർക്കാർ, പക്ഷേ ബുക്കിംഗ് നടത്താൻ 45 ദിവസം കഴിഞ്ഞിരിക്കണമെന്ന ഉപാധി ഏർപ്പെടുത്തി. രാജ്യത്തെ ഗ്രാമീണ മേഖലകളിലാണ് ഈ ഇടവേള നിർബന്ധമാക്കിയത്. നഗരമേഖലകളിൽ 25 ദിവസത്തെ ഇടവേള നേരത്തേ നടപ്പാക്കിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പല പ്രതിബന്ധങ്ങളും മറികടന്ന് പ്രകൃതി വാതകവും ക്രൂഡ് ഓയിലും രാജ്യത്ത് എത്തിക്കുന്നുണ്ടെങ്കിലും പരിമിതമായ തോതിലാണത്. ജനങ്ങൾ പരിഭ്രാന്തരായി കൂട്ടത്തോടെ ബുക്കിംഗ് നടത്തുന്നത് ഒഴിവാക്കാനും പൂഴ്ത്തിവയ്പ് തടയാനുമാണ് നിയന്ത്രണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ലോക്‌സഭയിൽ അറിയിച്ചു. രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയ്‌ക്കും ക്ഷാമമില്ല. എൽ.പി.ജി വിതരണത്തിൽ യാതൊരു തടസവും ഇല്ലെന്ന് മന്ത്രി അവകാശപ്പെട്ടു. തട്ടിപ്പ് തടയാൻ ഉപഭോക്താവിന്റെ രജിസ്റ്റേർഡ് മൊബൈൽ നമ്പരിൽ ലഭിക്കുന്ന കോഡ് പ്രകാരം മാത്രമേ സിലിണ്ടർ വിതരണം ചെയ്യൂ.

കരിഞ്ചന്ത തടയാനാണ് വാണിജ്യ എൽ.പി.ജിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രജിസ്ട്രേഷനും ബുക്കിംഗും ഡിജിറ്റൽ കോഡും ഇല്ലാതെ സിലിണ്ടർ വാങ്ങാമെന്നതിനാൽ ചിലർ അമിതമായി സിലിണ്ടറുകൾ വാങ്ങിക്കൂട്ടുന്നു. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന കടുത്ത നിലപാടിലാണ് ഇറാൻ. മുന്നറിയിപ്പ് അവഗണിച്ച ഇറാക്കി ക്രൂഡ് ഓയിൽ ടാങ്കറുകളായ എക്‌സ്‌പ്രസ് റോം, മയൂരി നരീ എന്നിവയെ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.

ഹോ​ട്ട​ലു​ക​ളെ​ ​ആ​ശ്ര​യി​ച്ച​വർ ഭ​ക്ഷ​ണ​ത്തി​ന് ​നൊ​ട്ടോ​ട്ടം

എ​സ്.​ഷാ​ജി​ലാൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ഹോ​ട്ട​ൽ​ ​ഭ​ക്ഷ​ണം​ ​മാ​ത്രം​ ​ആ​ശ്ര​യി​ച്ചു​ ​ക​ഴി​യു​ന്ന​വ​രു​ടെ​യും​ ​ഹോ​ട്ട​ൽ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​ജീ​വി​തം​ ​പാ​ടേ​ ​വ​ഴി​മു​ട്ടി.​ ​വാ​ണി​ജ്യ​ ​സി​ലി​ണ്ട​ർ​ ​കി​ട്ടാ​ക്ക​നി​യാ​യ​തോ​ടെ​ ​സം​സ്ഥാ​ന​ത്താ​കെ​ ​ഹോ​ട്ട​ലു​ക​ളും​ ​ത​ട്ടു​ക​ട​ക​ളും​ ​കൂ​ട്ട​ത്തോ​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​നി​റു​ത്തി.​ ​വി​ശ​പ്പ​ട​ക്കാ​ൻ​ ​ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ ​എ​വി​ടെ​യു​ണ്ടെ​ന്ന് ​അ​ന്വേ​ഷി​ച്ച് ​അ​ല​യു​ക​യാ​ണ് ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ​ണി​യെ​ടു​ക്കു​ന്ന​വ​ർ.​ ​വീ​ടു​വി​ട്ടു​ ​താ​സി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷ​ത്തെ​ത്തു​ട​‌​ർ​ന്ന് ​ശ​നി​യാ​ഴ്ച​മു​ത​ലാ​ണ് ​വാ​ണി​ജ്യ​ ​സി​ലി​ണ്ട​ർ​ ​കി​ട്ടാ​താ​യ​ത്.

ചി​ല​ ​ഹോ​ട്ട​ലു​ക​ൾ​ ​വി​റ​ക് ​അ​ടു​പ്പി​ൽ​ ​ഭ​ക്ഷ​ണം​ ​പാ​കം​ ​ചെ​യ്ത് ​ന​ൽ​കു​ന്നു​ണ്ട്.​ ​വി​ഭ​വ​ങ്ങ​ൾ​ ​കു​റ​ച്ചും​ ​ഭ​ക്ഷ​ണ​ ​ഇ​ന​ങ്ങ​ൾ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ആ​ക്കി​യും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ചി​ല​ ​ഹോ​ട്ട​ലു​ക​ളു​മു​ണ്ട്.​ ​അ​വി​ട​ങ്ങ​ളി​ലും​ ​റെ​യി​ൽ​വേ​ ​ക്യാ​ന്റീ​നു​ക​ളി​ലും​ ​വ​ൻ​ ​തി​ര​ക്കാ​ണ്.​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ലെ​ ​ഹോ​ട്ട​ലു​ക​ൾ​ ​പോ​ലും​ ​വി​റ​ക​ടു​പ്പി​ലേ​ക്ക് ​മാ​റാ​ൻ​ ​പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​വി​റ​ക​ടു​പ്പി​ന്റെ​ ​സാ​ദ്ധ്യ​ത​യും​ ​വി​റ​കി​ന്റെ​ ​ല​ഭ്യ​ത​യും​ ​പ​രി​മി​ത​മാ​ണ്,​ ​വി​റ​ക​ടു​പ്പി​ലെ​ ​പാ​ച​ക​ത്തി​ന് ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​വേ​ണ്ടി​വ​രു​ന്ന​തും​ ​പ്ര​ശ്‌​ന​മാ​ണ്.

ഗാ​ർ​ഹി​ക​ ​സി​ലി​ണ്ട​റു​ക​ൾ​ക്ക് ​നി​ല​വി​ൽ​ ​ക്ഷാ​മ​മി​ല്ലെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ,​ ​അ​തും​ ​കി​ട്ടാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ ​ബു​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്നും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​ബു​ക്ക് ​ചെ​യ്താ​ലും​ ​യ​ഥാ​സ​മ​യം​ ​കി​ട്ടു​ന്നി​ല്ല.

​അ​വ​ശ്യ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​പ​രി​ഗ​ണന വാ​ണി​ജ്യ​ ​സി​ലി​ണ്ട​ർ​ ​കി​ട്ടാ​നി​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യം​ ​നി​ല​നി​ൽ​ക്കെ​ ​അ​വ​ശ്യ​മേ​ഖ​ല​യി​ലെ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​തേ​ടു​ക​യാ​ണ് ​പാ​ച​ക​വാ​ത​ക​ ​ക​മ്പ​നി​ക​ൾ.​ ​വി​ത​ര​ണ​ ​ഏ​ജ​ൻ​സി​ക​ളോ​ട് ​പ​ട്ടി​ക​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​ശു​പ​ത്രി​ക​ൾ,​ ​ഹോ​സ്റ്റ​ലു​ക​ൾ​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​ഇ​ട​ങ്ങ​ളി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​സി​ലി​ണ്ട​റു​ക​ൾ​ ​ന​ൽ​കാ​നാ​ണ് ​ശ്ര​മം.​ ​ഇ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ല​ഭി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വും​ ​ശ​ക്ത​മാ​ണ്.

.