മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ

Friday 13 March 2026 12:46 AM IST
ആശിഷ്

കൊല്ലം: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ആശ്രാമം ശാന്തി നഗർ ചന്ദ്രാലയത്തിൽ ആശിഷി​നെയാണ് (35) കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.10 ഓടെ ആശ്രാമത്തെ വീട്ടിൽ നി​ന്ന് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ പക്കൽ നിന്ന് 4.17 ഗ്രാം മെത്താംഫെറ്റാമിൻ പിടിച്ചെടുത്തു. ലഹരിമരുന്ന് എത്തിച്ച സ്രോതസ്സുകളെക്കുറിച്ച് എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും നഗരത്തിൽ ലഹരി വില്പന തടയാൻ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.എൽ. വിജിലാൽ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ആർ.ജി. വിനോദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ ജ്യോതി, ഷഫീക്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാലിം, ദീപു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്‌സൈസ് ഓഫീസർ ഡൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പി​ടി​കൂടി​യത്.