ജി. സുധാകരന് സ്വാഗതം: ജെ.എസ്.എസ്
Friday 13 March 2026 12:59 AM IST
കൊച്ചി: ജി. സുധാകരനെ ജെ.എസ്.എസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു. കെ.ആർ. ഗൗരിഅമ്മയെപ്പോലെ അഴിമതിക്കെതിരെ നിലകൊണ്ട നേതാവാണ് സുധാകരൻ. ഗൗരിഅമ്മയ്‌ക്കെതിരെ സ്വീകരിച്ച അതേ ശൈലിയാണ് സുധാകരനെതിരെയും സി.പി.എം സ്വീകരിക്കുന്നത്. രാഷ്ട്രീയ കേരളത്തിന് ഇനിയും സുധാകരനെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.