 പാചകവാതകം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം: സണ്ണിജോസഫ്

Friday 13 March 2026 1:06 AM IST

തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ക്ഷാമം പരിഹരിക്കാൻ കാര്യക്ഷമമായ നടപടി സ്വീകരിക്കാതെ കേന്ദ്ര സർക്കാർ ജനങ്ങളുടെ അന്നം മുട്ടിക്കുകയാണ്. കൊമേഴ്സ്യൽ ഗ്യാസ് ഏജൻസികൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം വന്നതിലൂടെ സാധാരണക്കാരുടെ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലായി. 20 ശതമാനം ഹോട്ടലുകൾ ഇതിനോടകം അടച്ചു പൂട്ടി. വാടകവീടുകളിലും ഹോസ്റ്റലുകളിലും താമസിക്കുന്ന വിദ്യാർത്ഥികളും പ്രൊഫഷണലുകളും സാധാരണ തൊഴിലാളികളും ഉൾപ്പെടെയുള്ളവരെയാണ് പ്രതിസന്ധി ഏറെ ബാധിക്കുക. തട്ടുകടക്കാർക്കും എൽപിജി ക്ഷാമം വിനയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.