സർക്കാർ പരസ്യങ്ങൾ: ഇടക്കാല ഉത്തരവില്ല

Friday 13 March 2026 1:16 AM IST

കൊച്ചി: പൊതുഫണ്ട് ഉപയോഗിച്ചുള്ള പ്രചാരണ പരസ്യങ്ങൾ സർക്കാർ പ്രസിദ്ധപ്പെടുത്തുന്നതു തടയണമെന്ന ഹർജികളിൽ ഇടക്കാല ഉത്തരവ് നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹർജികൾ നിലനിൽക്കുമോ, പൊതുതാത്പര്യമുണ്ടോ എന്നെല്ലാം പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ ഇക്കാര്യം ബോദ്ധ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ കോടതി, സർക്കാർ 10 ദിവസത്തിനകം സത്യവാങ്മൂലം നൽകണമെന്നു നിർദ്ദേശിച്ചു. ഹർജിക്കാരുടെ മറുപടിക്ക് ഒരാഴ്ച അനുവദിച്ചു. തിരഞ്ഞെടുപ്പിനു മുന്നോടിയായി പബ്ലിക് റിലേഷൻസ് വകുപ്പുവഴി സർക്കാർ നൽകിയ 2 പേജ് ജാക്കറ്റ് പരസ്യത്തിലുള്ളതു സർക്കാർ അറിയിപ്പല്ല, രാഷ്ട്രീയ പ്രചാരണമാണെന്നാരോപിച്ച് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് മുൻ അംഗം ഷാരോൺ ഡി. പനയ്ക്കൽ എന്നിവർ നൽകിയ ഹർജിയാണ് പരിഗണിച്ചത്.