ഫ്ലഡ് ലെവൽ മാർക്കിംഗ് സർവേ പ്രൊജക്ട് റിപ്പോർട്ട് പ്രകാശനം ചെയ്തു

Friday 13 March 2026 1:32 AM IST

തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിലെ ഉയർന്ന ജലനിരപ്പ് ശാസ്ത്രീയമായി സർവേ ചെയ്ത് സ്ഥിരം സൂചകങ്ങൾ സ്ഥാപിച്ച് രേഖപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ഫ്ലഡ് ലെവൽ മാർക്കിംഗ് സർവേ പ്രൊജക്ട് റിപ്പോർട്ട് റവന്യൂ മന്ത്രി കെ. രാജൻ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ വി.ആർ. വിനോദിന് നൽകി പ്രകാശനം ചെയ്തു.ഏഴ് നദികളുടെ തീരങ്ങളിലെ 121 സ്ഥലങ്ങളിലാണ് സൂചകങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ ഒഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐൽഡിഎം) സർവേ ഭൂരേഖാ വകുപ്പ്, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സംയോജിത പദ്ധതിയായാണ് നടപ്പിലാക്കിയത്.എക്‌സിക്യൂട്ടീവ് ഡയറക്ടർ അനു എസ്. നായർ, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണർ (എൽ.എ) ജേക്കബ് സഞ്ജയ് ജോൺ, 'സ്റ്റേറ്റ് ലെവൽ കമ്മിറ്റി അംഗം ആർ. അജയൻ, ജലസേചനവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.