പി.എൻ.പണിക്കർ അക്ഷര ശ്രീ പുരസ്‌കാരം

Friday 13 March 2026 1:36 AM IST

തിരുവനന്തപുരം: വൈഗ സാംസ്‌കാരിക സമതി ഏർപ്പെടുത്തിയ പി.എൻ.പണിക്കർ അക്ഷര ശ്രീ പുരസ്‌കാരത്തിന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ്‌ചെയർമാനും എഡിറ്ററും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.പഴകുളം മധു അർഹനായി. ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്പന ചെയ്യുന്ന ശില്പവും പ്രശസ്തിപത്രവും 50,001 രൂപ ക്യാഷ്‌പ്രൈസും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂണിൽ വായനാ വാരത്തോടനുബന്ധിച്ചു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.