മുകുന്ദനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ്

Friday 13 March 2026 1:49 AM IST

തൃശൂർ: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എം.എൽ.എയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ്. നെടുമ്പാശേരിയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച മുകുന്ദൻ ഇന്ന് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തും. മുകുന്ദനെ പിന്തുണക്കേണ്ടെന്ന കോൺഗ്രസിന്റെ പ്രാദേശിക വികാരം മറികടന്ന് മുകുന്ദന് സീറ്റ് നൽകാനാണ് നീക്കം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുകുന്ദനുമായി ചർച്ച നടത്തും. സംസ്ഥാന നേതാക്കൾ മുകുന്ദനുമായി ചർച്ചകൾ നടത്തിയിരുന്നു. സീറ്റ് നിഷേധിച്ചതോടെയാണ് മുകുന്ദൻ പാർട്ടിയുമായി ഇടയുകയും സി.പി.ഐ സ്ഥാനാർത്ഥിയായി പരിഗണിച്ച ഗീത ഗോപിക്കെതിരെ രംഗത്തുവന്നതും. തുടർന്നാണ് ദേശീയ - സംസ്ഥാന നേതാക്കൾ മുകുന്ദന് പിന്തുണ വാഗ്ദാനം ചെയ്തത്.