'സീബ്രാലൈനുകൾ പുന:സ്ഥാപിക്കണം'
Saturday 14 March 2026 1:15 AM IST
ആലുവ: ആലുവ നഗരത്തിലെ സീബ്രാലൈനുകൾ പുന:സ്ഥാപിച്ച് കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ യൂണിറ്റ് പ്രസിഡന്റ് എസ്.എ. രാജൻ, ജനറൽ സെക്രട്ടറി റഫീക്ക് അഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു. ജനത്തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡിലെ സീബ്രാലൈനുകൾ അപ്രത്യക്ഷമായിട്ട് നാളെറെയായി. നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്ന ഇവിടെ സീബ്രാ ലൈനുകൾ പുന:സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടിയെടുക്കണം. കാന നിർമ്മാണത്തിന്റെ പേരിൽ നീക്കിയ വേഗത നിയന്ത്രണ ബോർഡുകളും പുന:സ്ഥാപിക്കണമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇരുവരും അറിയിച്ചു.