കൊടും വിഷമുള്ള പാമ്പ്, എന്നും ഉച്ചയ്‌ക്ക് മാത്രം പ്രത്യക്ഷപ്പെടും; ഭയന്നുവിറച്ച് തിരുവനന്തപുരത്തെ ഒരു പ്രദേശം
തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടുകൾക്ക് മുന്നിലെ പറമ്പിൽ കുറച്ച് ദിവസങ്ങളായി ഒരു വലിയ മൂർഖൻ പാമ്പിനെ ഇടയ്ക്കിടെ കാണുന്നു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഇന്ന് രാവിലെ അത് ഒരു മാളത്തിൽ കയറുന്നത് വീട്ടുടമ കണ്ടു. ഉടൻ തന്നെ അവിടെ നിന്ന ആളുകൾ മാളം അടച്ചു. പിന്നെ ഒട്ടും വൈകാതെ വാവാ സുരേഷിനെ വിളിക്കുകയും ചെയ്‌തു.
സ്ഥലത്തെത്തിയ വാവാ സുരേഷ് മാളം പൊളിച്ചുതുടങ്ങി. വലിയ മാളമാണ്. മാളത്തിനടുത്ത് കിടന്ന ചട്ട കണ്ട വാവ പറഞ്ഞു ഇത് പെൺ മൂർഖൻ പാമ്പിന്റെ ചട്ടയാണ്, മാളത്തിൽ മുട്ടയും കാണുമെന്ന്. അൽപ്പനേരം കഴിഞ്ഞപ്പോൾ പറഞ്ഞത് തന്നെ സംഭവിച്ചു. മണ്ണ് മാറ്റിയതും മുട്ടകൾ ഇരിക്കുന്നത് കണ്ടു. കുറച്ചു മാറി മൂർഖൻ പാമ്പ് ഇരിക്കുന്നു.
നിറയെ വീടുകളുള്ള സ്ഥലമാണ്. പാമ്പിനെ സ്ഥിരമായി കാണുന്നതിന്റെ ഭയത്തിലായിരുന്നു എല്ലാവരും. പാമ്പിനെ പിടികൂടിയതോടെ ഇവർക്കെല്ലാം ആശ്വാസമായി. വാവാ സുരേഷ് മുട്ടകൾ ഓരോന്നായി എടുത്തു. തൊട്ടടുത്തായി വാവ സുരേഷിനെ കടിക്കാൻ തക്കം പാർത്ത് മൂർഖനും. കാണുക അപൂർവ കാഴ്ചകളുമായെത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.