മതസൗഹാർദ്ദ യോഗം

Saturday 14 March 2026 12:31 AM IST

പാലക്കാട്: ജില്ലയിലെ ക്രമസമാധാനം നിലനിർത്തുന്നതിനും മത സൗഹാർദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുമായി രാഷ്ട്രീയ പാർട്ടി മത സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയിൽ സമാധാനപരമായി നടത്തുന്നതിന് രാഷ്ട്രീയ മത സാമുദായിക സംഘടനകളുടെ സഹകരണം അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ പൊതു ഇടങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ഫ്‌ളെക്സ് ബോർഡുകൾ, തോരണങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി അദ്ധ്യക്ഷയായി. എ.ഡി.എം കെ.സുനിൽകുമാർ, ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, പാലക്കാട് ആർ.ഡി.ഒ അൻവർ സാദത്ത്, തഹസിൽദാർമാർ, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.