ബീച്ചിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്ക്

Saturday 14 March 2026 12:23 AM IST

കൊല്ലം: ബീച്ചിലെത്തുന്നവർക്ക് ബി.പി, റാന്റം ബ്ലഡ് ഷുഗർ തുടങ്ങിയ ടെസ്റ്റുകൾ, ഫസ്റ്റ് എയ്ഡ്, പ്രദേശവാസികൾക്ക് സി.പി.ആർ പരിശീലനം തുടങ്ങിയവ സൗജന്യമായി നൽക്കുന്ന മെഡിക്കൽ ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം 14ന് വൈകിട്ട് 5ന് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ അദ്ധ്യക്ഷയാകും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എം. എസ്. ഗോപകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിൻസി ബൈജു തുടങ്ങിയവർ സംസാരിക്കും. കോർപ്പറേഷൻ സെക്രട്ടറി ഡി.സാജു നന്ദി പറയും.