എച്ച്.പി.വി വാക്സിനേഷൻ

Saturday 14 March 2026 12:24 AM IST

കിഴക്കേ കല്ലട: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കിഴക്കേ കല്ലട ഫാമിലി ഹെൽത്ത് സെന്ററിൽ 14-15 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിനേഷനും സർട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത സജീവ് അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. കെവിൻ വാട്ട്സൺ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സിബി തോമസ്, സിബിൽ ബാബു, വാർഡ് മെമ്പർമാരായ വിപിൻ വിക്രമൻ, അനിൽ പുതുവേലിൽ തുടങ്ങിയവർ പങ്കെടുത്തു.