ബാങ്ക് പെൻഷണേഴ്സ് അസോസിയേഷൻ

Saturday 14 March 2026 12:26 AM IST

കൊല്ലം: ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് റിട്ടയർ ചെയ്ത ഓഫീസർമാരുടെ സംഘടനയായ ഐ.ബി പാർക്കിന്റെ (AIBPARC) ജില്ലാ സമ്മേളനം ഇന്ന് കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറി ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തെ എബ്രഹാം ഷാജി ജോൺ (ഐ.ഒ.ബി), ആർ.ചന്ദ്രസേനൻ (എസ്.ബി.ടി), പോൾ മുണ്ടാടൻ (ഫെഡറൽ ബാങ്ക്), പി.ബി.തോമസ് (യൂണിയൻ ബാങ്ക്), ജി.വേണുഗോപാൽ (യു.കോ ), എൻ.എസ്.മോഹൻ (എസ്.ബി.ടി)എന്നിവർ അഭിസംബോധന ചെയ്ത് സംസാരിക്കും.