എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമം വാർഷികം

Friday 13 March 2026 6:49 PM IST

ആലുവ: എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിന്റെ വാർഷികാഘോഷം റൂറൽ ജില്ലാ അഡീഷണൽ സൂപ്രണ്ട് പൊലീസ് വി.കെ. രാജു ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് എ.എ. മാഹിൻ അദ്ധ്യക്ഷനായി. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ ഡോ. ബിനു സനാതനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെൽഫെയർ കമ്മിറ്റി മെമ്പർ ജിൻസി കുര്യൻ, ഗ്രാമപഞ്ചായത്തംഗം കെ.കെ.റഫീഖ്, ഷാനോ ജോസ്, നിഷ ഗോപകുമാർ, ജോഷി മാത്യു, ജീവൻ പി സുരേഷ് എന്നിവർ സംസാരിച്ചു.