38 ലക്ഷത്തിന്റെ ഭരണാനുമതി 

Saturday 14 March 2026 1:52 AM IST

തിരുവല്ല : നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. കവിയൂർ പഞ്ചായത്തിലെ ചേച്ചാകുന്നിൽ പാറടിമുണ്ടകം റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. നിരണം പഞ്ചായത്തിലെ ചക്കുളത്ത് കടവ്, കള്ളിക്കൽപടി, ചാലയിൽ പടി, ജോണിമുക്ക്, മല്ലപ്പള്ളി പഞ്ചായത്തിലെ മങ്കുഴിപ്പടി, കുന്നന്താനം പഞ്ചായത്തിലെ പുളിന്താനം, ആഞ്ഞിലിത്താനം, നെടുമ്പ്രം പഞ്ചായത്തിലെ ഇടനാട്ടുപറമ്പിൽ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 28ലക്ഷത്തിനും അനുമതി ലഭിച്ചിട്ടുള്ളത്. എട്ട് മീറ്റർ ഉയരമുള്ള 150 വാട്ട്സിന്റെ ആറ് മിനി മാസ്റ്റുകൾ വീതം സ്ഥാപിക്കും.