ബിജെപി പ്രതിഷേധ മാർച്ച്

Saturday 14 March 2026 12:19 AM IST
S

മലപ്പുറം: സംസ്ഥാന വ്യാപകമായി ബി.ജെ.പി. നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മലപ്പുറം നിയോജകമണ്ഡലം എം.എൽ. എയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി സംസ്ഥാന സമിതി അംഗം രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാഷ കോലേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ ബി. രതീഷ്, കാർത്തിക ചന്ദ്രൻ, ലിജോ പോൾ, രാജേഷ് കോഡൂർ, എ. സേതുമാധവൻ, അശ്വതി ഗുപ്തകുമാർ എന്നിവർ പ്രസംഗിച്ചു. പി. വിജയൻ സ്വാഗതവും ശ്രീനിവാസൻ നന്ദിയും പറഞ്ഞു.