സമരത്തിന് ഐക്യദാർഢ്യം
Saturday 14 March 2026 12:38 AM IST
തിരുവല്ല: യു.എൻ.എയുടെ നേതൃത്വത്തിൽ പുഷ്പഗിരി ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എസ്.രാധാമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനു ബേബി, ലക്ഷ്മി ആർ.ശേഖർ, ടി.കോശി, വർഗീസ് ജോർജ്, വിദ്യാ വി.പി, സുരേഷ് കുമാർ, അജിത്ത്.ആർ എന്നിവർ സംസാരിച്ചു.