യുദ്ധവിരുദ്ധ റാലിയും സായാഹ്ന സംഗമവും
കുറ്റ്യാടി: അന്താരാഷ്ട്ര വനിത ദിനാചരണത്തിൻ്റെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ യുദ്ധവിരുദ്ധ സായാഹ്ന സംഗമവും റാലിയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കാവിലുംപാറ സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. മോളി അദ്ധ്യക്ഷത വഹിച്ചു. ലോകശാന്തിയുടെ ആവശ്യകതയും യുദ്ധത്തിന്റെ ദുഷ്പ്രഭാവങ്ങളും ഓർമ്മിപ്പിക്കുന്ന തരത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു പരിപാടി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസക്കുട്ടി, ദിവ്യ പൂവ്വടിത്തറ, പ്രിൻസി തുണ്ടിയിൽ, സൗമ്യ സജിത്ത്, സംഗീത കച്ചേരി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സുജിന എന്നിവർ പ്രസംഗിച്ചു. മോളി അരീക്കര സ്വാഗതം പറഞ്ഞു.