ബി.ജെ.പി കൺവെൻഷൻ
Saturday 14 March 2026 12:01 AM IST
മുക്കം: ബി.ജെ.പി കാരശ്ശേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സി.ടി ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് പി.എസ് അഖിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.എസ് ജിതേഷ്, ജി പ്രമോദ് കുമാർ, ഷിംജി വാര്യംകണ്ടി, ഇടക്കണ്ടിയിൽ നിജു, വിഷ്ണു നമ്പൂതിരി കൊല്ലേറ്റ, ടി.പി സുരേന്ദ്രബാബു, രാജൻ കൗസ്തുഭം, ബാബു തെക്കേടത്ത്, കെ സുബ്രഹ്മണ്യൻ പ്രസംഗിച്ചു. പ്രിസം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥി ഗോകുൽ കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ബാബു തെക്കേടത്ത് പ്രസിഡന്റ്, ദേവാനന്ദൻ ജനറൽ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.