ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കോൺ​ഫറൻസ് തിരുവല്ലയിൽ

Saturday 14 March 2026 12:30 AM IST

പത്തനംതിട്ട : ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കോൺഫറൻസ് ഇന്ന് തിരുവല്ല തിരുമൂലപുരം എം.ഡി.എം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരും വിദഗ്ദ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ആധുനിക നിർമ്മാണ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ, കുറഞ്ഞ ചെലവിൽ സാങ്കേതിക മേന്മയുള്ള നിർമ്മാണം, പുതിയ കെട്ടിട നിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സൺ ലേഖ എസ്.ബായി സംസ്ഥാന ചെയർമാൻ ജോൺസൻ.കെ.എ എന്നിവർ പ്രസംഗിക്കും. മുൻ നാഷണൽ പ്രസിഡന്റ് ചെറിയാൻ വർക്കിയെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജോൺസൻ , നവാസ് ആറ്റിൻകര, കുര്യൻ ഫിലിപ്പ്, രാജേഷ് ജി നാഥൻ, ബേബി ജോൺ, എൻ.എസ്.സാജു എന്നിവർ പങ്കെടുത്തു.