യുദ്ധവിരുദ്ധ സായാഹ്നം

Saturday 14 March 2026 12:31 AM IST

കോഴഞ്ചേരി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന യുദ്ധവിരുദ്ധ സായാഹ്നം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് റവ.ജോർജ് വർഗീസ് പുന്നയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. പ്രതിമാസ ചർച്ച സമ്മേളനങ്ങളുടെ ഉദ്ഘാടനം എം.സ്വരാജ് നിർവഹിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ ഈപ്പൻ മാത്യു ചൊല്ലിക്കൊടുത്തു. റവ.രാജു പി.ജോർജ്ജ്, രാജു ഏബ്രഹാം, ജോമോൻ പുതുപ്പറമ്പിൽ, ടി.വി.സ്റ്റാലിൻ, നൈജിൽ കെ.ജോൺ, രാജൻ വർഗീസ്, ചെറിയാൻ സി.ജോൺ എന്നിവർ സംസാരിച്ചു.