പൗരസമിതി രൂപീകരിച്ചു
Saturday 14 March 2026 12:33 AM IST
ഏഴംകുളം : എഴംകുളം പൗരസമിതി രൂപീകരണ യോഗം കെ.വി.രാജന്റെ അദ്ധ്യക്ഷതയിൽ കൂടി. 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി മോഹൻ തറമേൽ (രക്ഷാധികാരി), കെ.വി.രാജൻ (പ്രസിഡന്റ്), രാധാകൃഷ്ണൻ നായർ, തോമസ് മാത്യു (വൈസ് പ്രസിഡന്റ്‌മാർ), ബാലകൃഷ്ണൻ നായർ ചുണ്ടയിൽ (സെക്രട്ടറി), ശശികുമാർ താന്നിക്കൽ, ഷിനുവിജി (ജോയിന്റ് സെക്രട്ടറിമാർ), എസ്.സി.ബോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ആർ.കമലസാനൻ, അനിൽ നെടുമ്പള്ളിൽ, അജി ചരുവിള, പ്രദീപ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.