മലയോര ഹൈവേ ജാഥ സംഘടിപ്പിച്ചു

Saturday 14 March 2026 12:42 AM IST
എൽ.ഡി.എഫ്. നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടപ്പിച്ച മലയോര ഹൈവെ ജാഥ വിലങ്ങാട് കെ.കെ.ലതിക ജാഥ ലീഡർ ഇ.കെ.വിജയൻ എം.എൽ.എക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ഇടതുപക്ഷ ജനാധിപത്യമുന്നണി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി മലയോര ഹൈവെ ജാഥ സംഘടിപ്പിച്ചു. ഇ.കെ.വിജയൻ എം.എൽ.എ. നേതൃത്വം നൽകിയ ജാഥ വിലങ്ങാട് നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുള്ളൻകുന്നിൽ സമാപിച്ചു. വിലങ്ങാട് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ജാഥ ലീഡർ ഇ.കെ.വിജയൻ എം.എൽ.എക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. രാജു അലക്സ് അദ്ധ്യക്ഷനായി. അഡ്വ.പി. വസന്തം, പി.പി. ചാത്തു, എ മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി, സമദ് നരിപ്പറ്റ, വി.കെ. പവിത്രൻ ബോബി മൂക്കൻ തോട്ടം, എ.എം. റഷീദ്, ബിജു കായക്കൊടി, പ്രേംരാജ് കായക്കൊടി,​ എൻ.പി.വാസു പ്രസംഗിച്ചു.