ജി.എസ്.ടി ഓപ്ഷനുകൾ ഏപ്രിൽ ഒന്നിന് പൂർത്തിയാക്കണം

Saturday 14 March 2026 12:02 AM IST

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തെ ഓപ്‌ഷൻ മാറ്റങ്ങൾ ഏപ്രിൽ ഒന്നിന് മുമ്പ് പൂർത്തിയാക്കണമെന്ന് ജി.എസ്.ടി വാർത്താകുറിപ്പിൽ അറിയിച്ചു.

ജി.എസ്.ടി.നികുതി കോമ്പോസിഷൻ എടുക്കാനുള്ളവർ മാർച്ച് 31നകം ഓപ്ഷൻ നൽകണം, നിലവിൽ കോമ്പോസിഷൻ എടുത്തിട്ടുള്ളവർ ഇനിയും ഓപ്ഷൻ നൽകേണ്ടതില്ല. വാർഷിക വിറ്റുവരവ് അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരികളും ഏപ്രിൽ ഒന്നുമുതൽ ഇ.ഇൻവോയ്സ് നടത്തണം. അല്ലാത്തവർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് നൽകില്ല.

ജി.എസ്.ടി.റിട്ടേൺ മൂന്ന് മാസത്തിലൊരിക്കലോ,പ്രതിമാസമോ എന്ന ഓപ്ഷനും നിലവിലുള്ള രീതി മാറ്റാനുള്ള ഓപ്ഷനും ഏപ്രിൽ 30നകം നൽകണം.ഐ.ജി.എസ്.ടി അടയ്ക്കാതെ വിദേശ രാജ്യത്തിലേക്കും സെസ്സ് യൂണിറ്റുകളിലേക്കും സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് സമർപ്പിക്കുവാനുള്ള സൗകര്യം ഏപ്രിൽഒന്ന്മുതൽ ജി.എസ്.ടി കോമൺ പോർട്ടലിൽ ലഭ്യമാകും.

7500 രൂപയിലധികം ദിവസ വാടകയുള്ള ഹോട്ടലുകൾ 18% ജി.എസ്.ടി ഈടാക്കുന്നതിനും ഓപ്ഷൻ മാർച്ച് 31നകം നൽകണം.