യുവതീ പ്രവേശനം  വേണ്ടേ വേണ്ട; സർക്കാർ ഇന്ന് സുപ്രീംകോടതിൽ അറിയിക്കും, ശബരിമലയിൽ ആചാരം സംരക്ഷിക്കണം

Saturday 14 March 2026 12:04 AM IST

തിരുവനന്തപുരം: ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന നിലപാടിലേക്ക് എൽ.ഡി.എഫ് സർക്കാർ മാറി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാൻ തീരുമാനിച്ചതോടെ, ശബരിമല യുവതീ പ്രവേശനം പാടില്ലെന്ന വിശ്വാസികളുടെ പക്ഷത്തേക്കാണ് പിണറായി സർക്കാരിന്റെ ചുവടുമാറ്റം. ഇതേ നിലപാട് കോടതിയെ അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.

ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ദേവസ്വം ബോർഡിന്റെ നിലപാട് ഇടതു മുന്നണിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും അനുമതിയോടെ അംഗീകരിക്കുകയായിരുന്നു. 14ന് മുമ്പ് വാദങ്ങൾ രേഖാമുലം അറിയിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. പുതിയ തീരുമാനം ഇന്ന് കോടതിയിൽ സമർപ്പിക്കും. ഏപ്രിൽ 7നാണ് വാദം തുടങ്ങുന്നത്. ആചാരസംരക്ഷണവാദത്തിന് അടിസ്ഥാനമില്ലെന്നും യുവതികൾക്ക് പ്രായഭേദമില്ലാതെ ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നുമായിരുന്നു സർക്കാരിന്റെ മുൻനിലപാട്.

വിവിധ കേസുകളിലായി മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുൻപാകെയുള്ളത്. ശബരിമല പുനഃപരിശോധനാ ഹർജികളിൽ തീർപ്പുകൽപിക്കുകയല്ല, നിയമപരമായ വിഷയങ്ങൾക്ക് മറുപടി നൽകുകയാണ് വിശാല ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് അസോസിയേഷന്റെ വാദം.

ഇതേ നി​ലപാട് ബോ​ർ​‌​ഡി​നും

ന്യൂ​ഡ​ൽ​ഹി​/​തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​ര​മ​ല​യി​ൽ​ ​യു​വ​തീ​ ​പ്ര​വേ​ശ​നം​ ​വേ​ണ്ടെ​ന്ന​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​തീ​രു​മാ​നം​ ​ഇ​ന്ന് ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ക്കും.​ ​ആ​ചാ​രം​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ​മാ​ർ​ച്ച് 2​ന് ​ചേ​ർ​ന്ന​ ​ബോ​ർ​ഡ് ​യോ​ഗം​ ​തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.​ ​യു​വ​തീ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ച​ ​ഉ​ത്ത​ര​വി​നെ​ ​എ​തി​ർ​ക്കും.​ ​സ്ത്രീ​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​ല​ങ്ങ​ളാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ആ​ചാ​ര​ങ്ങ​ൾ​ ​തു​ട​ര​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ടും.ഇ​തി​നു​ള്ള​ ​കാ​ര​ണ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​സ​ത്യ​വാ​ങ്മൂ​ലം​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​രൂ​പീ​ക​രി​ച്ച​തു​ ​ത​ന്നെ​ ​ക്ഷേ​ത്ര​ങ്ങ​ളേ​യും​ ​ആ​ചാ​ര​ങ്ങ​ളേ​യും​ ​സം​ര​ക്ഷി​ക്കാ​നാ​ണ്.​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ​ബോ​ർ​ഡ് ​പ്ര​മേ​യം​ ​പാ​സാ​ക്കി​യ​തും​ ​വ്യ​ക്ത​മാ​ക്കും.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഒ​രി​ക്ക​ലും​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ത്തെ​ ​അ​നു​കൂ​ലി​ച്ചി​ട്ടി​ല്ല.​ 2020​ൽ​ ​അ​റി​യി​ച്ച​ത് ​ബോ​ർ​ഡ് ​നി​യോ​ഗി​ച്ച​ ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​നി​ല​പാ​ടാ​ണെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​സ്ത്രീ​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​ചാ​ര​ങ്ങ​ൾ​ ​തു​ട​ര​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കാ​ൻ​ ​അ​ഭി​ഭാ​ഷ​ക​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അം​ഗം​ ​കെ.​രാ​ജു​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ലെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ബോ​ർ​ഡ് ​നി​ല​പാ​ട് ​ഇ​ന്ന് ​എ​ഴു​തി​ ​ന​ൽ​ക​ണ​മോ​യെ​ന്ന​തി​ൽ​ ​ബോ​ർ​ഡ് ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

വോട്ടിന്റെ നയംമാറ്റം

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിറുത്താൻ ഇടതുമുന്നണിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാരിന്റെ നിലപാട് മാറ്റം. 2018 സെപ്തംബർ എട്ടിനാണ് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുണ്ടായത്. ഇതിനെതിരെ പുനഃപരിശോധന ഹർജികൾ വന്നപ്പോൾ സർക്കാർ വിധിയെ അനുകൂലിച്ചിരുന്നു. വിധിയോട് വിയോജിച്ച അന്നത്തെ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ മുഖ്യമന്ത്രി തിരുത്തുകയും ചെയ്തിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നിൽക്കുകയായിരുന്നു സർക്കാർ.

ശബരിമല യുവതീ പ്രവേശനത്തിലുൾപ്പെടെ സി.പി.എം വിശ്വാസികൾക്കൊപ്പമാണ്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാട് മാറ്റിയിട്ടില്ല. കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുകയാണ്

എം.വി. ഗോവിന്ദൻ,

സി.പി.എം സംസ്ഥാന സെക്രട്ടറി