കേരള വിഷൻ കണക്ട് ആൻഡ് വിൻ  വിജയികൾ

Saturday 14 March 2026 12:09 AM IST

കൊച്ചി: കേരള വിഷൻ ബ്രോഡ് ബാൻഡ് വരിക്കാർക്കായി സംഘടിപ്പിച്ച കണക്ട് ആൻഡ് വിൻ പദ്ധതിയിലെ രണ്ടാംഘട്ട നറുക്കെടുപ്പ് നടന്നു. ബംപർ സമ്മാനമായ ഇ.വി കാറിന് പുറമേ 100 ഇ.വി ബൈക്കുകൾ, 200 ടെലിവിഷനുകൾ എന്നിവയടക്കം മൊത്തം രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹനും സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷും നറുക്കെടുത്തു. കേരളാ വിഷൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.പി സുരേഷ്‌കുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ അനിൽ മംഗലത്ത്, സി. സുരേഷ്‌കുമാർ, കെ.വി. രാജൻ, കേരളവിഷൻ ന്യൂസ് ചെയർമാൻ പി.എസ് സിബി, സി.ഒ.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം നിസാർ കോയാപറമ്പിൽ എന്നിവർ പങ്കെടുത്തു.

വിജയികൾ: • ഇ.വി സ്കൂട്ടർ: റിനു ജോസഫ് ചാമാൽ -കോഴിക്കോട്, അശോക്‌കുമാർ - തിരുവനന്തപുരം, ബാജൻ. ബി കുനുശേരി - പാലക്കാട്, ജോൺസൺ മാത്യു - പിറവം, റംമഷീനാ - കാസർകോട്.

• ടി.വി: ജോൺസൺ ഒലിയപുറം വർക്കി - പറവൂർ, ഡാമിൻ - സുൽത്താൻ ബത്തേരി, മുഹമ്മദാലി - തളിപ്പറമ്പ്, കെ.ടി. വർഗീസ് - തിരുവല്ല, ജിതിൻരാജ് - മാവേലിക്കര.