സഞ്ജു​ ​സാം​സൺ സുഹൃത്തിനെ കാണാൻ കൊ​യി​ലാ​ണ്ടി​യി​ൽ

Saturday 14 March 2026 12:47 AM IST
സഞ്ജു സാംസൺ സുഹൃത്ത് ആനക്കുളത്തെ രോഹന്റെ വീട്ടിലെത്തിയപ്പോൾ

കൊയിലാണ്ടി: ക്രിക്കറ്റ് താരം സഞ്ജു സാംസൺ കൊയിലാണ്ടിയിൽ എത്തി. സുഹൃത്തും കേരളാ ക്രിക്കറ്റ് താരവുമായ രോഹൻ കുന്നുമ്മലിന്റെ ആനക്കുളത്തെ വീട്ടിലാണ് ഇന്നലെ വൈകിട്ട് സഞ്ജു എത്തിയത്. അപ്രതീക്ഷിതമായിരുന്നു സന്ദർശനം. 20-20 ക്രിക്കറ്റിൽ ലോകകപ്പ് നേടിയതിന്റെ വിജയാഘോഷവും സ്വീകരണവും നടക്കുന്നതിന്റെ തിരക്കിനിടയിലാണ് താരം കൊയിലാണ്ടിയിലെത്തുന്നത്. അപ്രതീക്ഷിതമായ വരവായതിനാൽ നാട്ടുകാരിൽ പലർക്കും തങ്ങളുടെ പ്രിയപ്പെട്ട താരത്തെ നേരിൽക്കാണാൻ കഴിഞ്ഞില്ല.അര മണിക്കൂറോളം ആനക്കുളത്തെ രോഹന്റെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്. കറുപ്പ് നിറത്തിലുള്ള കാർ സ്വന്തമായി ഡ്രൈവ് ചെയ്തായിരുന്നു സഞ്ജുവിന്റെ വരവ്.