ജനശക്തി പാർട്ടി എൻ.ഡി.എ മുന്നണിയിൽ

Saturday 14 March 2026 12:54 AM IST

തിരുവനന്തപുരം: ജനശക്തി പാർട്ടിയെ (ജെ.എസ്.പി) എൻ.ഡി.എ മുന്നണിയിൽ അസോസിയേറ്റ് മെമ്പറാക്കി. നീതിസമരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ജെ.എസ്.പി,നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പ്രസി‌ഡന്റ് മുണ്ടേല പ്രസാദ് പറഞ്ഞു. ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തീരുമാനം. തിരുവനന്തപുരത്ത് വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കാനും ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.