അനുസ്മരണവും പുഷ്പാർച്ചനയും
Saturday 14 March 2026 12:03 AM IST
കൊല്ലം : മുൻ ഡി.സി.സി പ്രസിഡന്റും മാർക്കറ്റ് ഫെഡ് മുൻ ചെയർമാനും എഴുകോൺ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വി.സത്യശീലന്റെ ചരമവാർഷിക ദിനം എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷനായി. ജയപ്രകാശ് നാരായണൻ, അഡ്വ.ബിജു എബ്രഹാം, അഡ്വ.സജീവ് ബാബു, എൻ.പങ്കജരാജൻ, ടി.ആർ.ബിജു, വി. തുളസീധരൻ, കെ.കെ.അശോക് കുമാർ, പ്രസന്ന ടീച്ചർ, ബിജു പണിക്കർ, മുരളീധരൻ, രാജീവ് വിനായക, ബൈജു എന്നിവർ സംസാരിച്ചു.