മുസ്താഫിസുറിന് പകരം ബ്ളസിംഗ് മുസറബാനി
കൊൽക്കത്ത : ബി.സി.സി.ഐ നിർദ്ദേശപ്രകാരം ഒഴിവാക്കപ്പെട്ട ബംഗ്ളാദേശി പേസർ മുസ്താഫിസുർ റഹ്മാന് പകരം ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച സിംബാബ്‌വേ പേസർ ബ്ളസിംഗ് മുസറബാനിയെ ടീമിലെടുക്കും. നേരത്തേ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ളാമാബാദ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടിരുന്ന മുസറബാനി കൊൽക്കത്തയിൽ നിന്ന് ഓഫർ ലഭിച്ചപ്പോൾ പാക് ക്ളബ് വിടുകയായിരുന്നു.
ട്വന്റി-20 ലോകകപ്പിൽ ബംഗ്ളാദേശിന്റെ ബഹിഷ്കരണത്തിലേക്കുവരെയെത്തിയതിന് പിന്നിൽ മുസ്താഫിസുറിനെ കൊൽക്കത്ത ഒഴിവാക്കിയതായിരുന്നു. താരലേലത്തിൽ 9.2കോടി മുടക്കിയാണ് കൊൽക്കത്ത മുസ്താഫിസുറിനെ ഉൾപ്പെടുത്തിയത്.എന്നാൽ ബംഗ്ളാദേശിൽ ഹിന്ദുക്കൾ ആക്രമണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിൽ ബംഗ്ളാദേശിൽ നിന്നുള്ള കളിക്കാരനെ ടീമിലെടുത്തതിനെതിരെ ഹൈന്ദവ സംഘടനകൾ ഭീഷണി മുടക്കി. ഇത് കണക്കിലെടുത്ത് മുസ്താഫിസുറിനെ ഒഴിവാക്കാൻ ബി.സി.സി.ഐ കൊൽക്കത്ത ടീമിനോട് ആവശ്യപ്പെടുകയായിരുന്നു.ഇതോടെയാണ് ബംഗ്ളാദേശ് ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് നിലപാടെടുത്തത്.